ഇംഗ്ലണ്ടിന് എതിരായ വംശീയ അധിക്ഷേപം, ബൾഗേറിയൻ ഫുട്‌ബോൾ മേധാവി രാജിവച്ചു

യൂറോ 2020 യോഗ്യത മത്സരത്തിന് ഇടയിൽ ഇംഗ്ലണ്ട് കളിക്കാരെ ബൾഗേറിയൻ ആരാധകർ വംശീയമായി അധിക്ഷേപിച്ചതിന് പിന്നാലെ ബൾഗേറിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് രാജിവച്ചു. ബൾഗേറിയൻ പ്രസിഡന്റ് ബോറിസോവ് രാജി ആവശ്യപ്പെട്ടതോടെയാണ് അസോസിയേഷൻ പ്രസിഡന്റ് ആയ മിഹയ്ലോവ് രാജി വച്ചത്.

ഇംഗ്ലണ്ട് എതിരില്ലാത്ത 6 ഗോളിന് ജയിച്ച മത്സരത്തിൽ ഉടനീളം കാണികൾ കുരങ്ങിന്റെ ശബ്ദവും നാസി സല്യൂട്ട് അടക്കം ഉള്ള കാര്യങ്ങൾ ചെയ്തതോടെയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ബൾഗേറിയൻ ആരാധകർക്ക് നേരെ വിമർശനം ഉന്നയിച്ചിരുന്നു. സംഭവം ലോക ശ്രദ്ധ നേടിയതോടെ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഇടപെട്ടത്.

Previous articleഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ്
Next articleസാഫ് അണ്ടർ 15 കിരീടം ഇന്ത്യക്ക്