“അഫ്ഗാനെതിരെ സമനിലക്കു വേണ്ടി കളിക്കില്ല” – സ്റ്റിമാച്

Indafg 2 800x500

ഇന്ന് ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ നേരിടാൻ ഇറങ്ങുകയാണ് ഇന്ത്യ. ഇന്ന് ഒരു സമനില നേടിയാൽ തന്നെ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്യാൻ ആകും. എന്നാൽ ഇന്ത്യ സമനിലക്കായി കളിക്കില്ല എന്നും വിജയത്തിനു വേണ്ടി മാത്രമെ ഇന്ന് കളിക്കു എന്നും പരിശീലകൻ സ്റ്റിമാച് പറയുന്നു.

സമനിലയ്ക്കായി കളിക്കുന്ന ഒരു പരിശീലകനെയോ ടീമിനെയോ തനിക്കറിയില്ലെന്ന് സ്റ്റിമാച് പറഞ്ഞു. “വലിയ ടീമുകളെ നേരിടുമ്പോൾ ഡിഫൻഡ് ചെയ്യേണ്ടി വരാം. ഖത്തറിനെതിരെ അതാണ് കണ്ടത്. അത്തരം മത്സരങ്ങളിൽ ഡിഫൻഡ് ചെയ്യുന്നതിന് ഒപ്പം ഒന്നോ രണ്ടോ നല്ല അവസരം ഉണ്ടാക്കാനും ടീം ശ്രമിക്കാറുണ്ട്. എന്നാൽ അഫ്ഘാനെതിരെ തങ്ങൾ സമനിലയ്ക്കായി കളിക്കാൻ പോകുന്നില്ല. മറിച്ച്, വിജയം നേടാൻ മാത്രമായിരിക്കും ശ്രമിക്കുക” ഹെഡ് കോച്ച് പറഞ്ഞു. 

Previous article“യൂറോ കപ്പ് സ്വന്തമാക്കലാണ് ഇറ്റലിയുടെ ലക്ഷ്യം”
Next articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ ആവേശത്തോടെ ഉറ്റുനോക്കുന്നു – ഡെവൺ കോൺവേ