ഇന്ത്യക്കായി എൺപതാം ഗോൾ, മെസ്സിക്ക് ഒപ്പം ഛേത്രി

Picsart 10 16 10.35.51

ഇന്ന് സാഫ് കപ്പ് ഫൈനലിൽ നേടിയ ഗോൾ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെ അന്താരാഷ്ട്ര ഗോളുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചു. ഇന്ന് ഛേത്രി നേടിയ ഗോൾ അദ്ദേഹത്തിന്റെ ഇന്ത്യക്ക് ആയുള്ള 80ആം ഗോളായിരുന്നു. ഈ ഗോളോടെ ലയണൽ മെസ്സിക്ക് ഒപ്പം എത്താൻ ഛേത്രിക്ക് ആയി. ഇപ്പോഴും കളിക്കുന്ന ഫുട്ബോൾ താരങ്ങളിൽ 115 ഗോൾ ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇപ്പോൾ ഛേത്രിക്ക് മുന്നിൽ ഉള്ളത്. ഈ സാഫ് കപ്പിൽ മാത് ഛേത്രി 5 ഗോളുകൾ നേടി.

മാൽഡീവ്സിന് എതിരായ ഇരട്ട ഗോളുകളോടെ ഛേത്രി 77 ഗോളുള്ള പെലെയെ മറികടന്നിരുന്നു. ഇനി 84 ഗോളുള്ള പുസ്കസ്, 89 ഗോളുകൾ ഉള്ള മൊക്തർ ദഹരി, 109 ഗോൾ അടിച്ചിട്ടുള്ള ഇറാൻ ഇതിഹാസം അലി ദെ, പിന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഛേത്രിക്ക് മുന്നിൽ ഉള്ളത്.

Previous articleധോണിയുടെ സാന്നിദ്ധ്യം ടീമിന്റെ ആത്മവീര്യം ഉയര്‍ത്തും – വിരാട് കോഹ്‍ലി
Next articleപരിചയസമ്പന്നരല്ലാത്ത സ്പിന്നര്‍മാര്‍, വിന്‍ഡീസിന് തുണയാകും – പൊള്ളാര്‍ഡ്