ധോണിയുടെ സാന്നിദ്ധ്യം ടീമിന്റെ ആത്മവീര്യം ഉയര്‍ത്തും – വിരാട് കോഹ്‍ലി

ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം മെന്ററായി എത്തുന്ന എംഎസ് ധോണിയുടെ സാന്നിദ്ധ്യം ടീമിന്റെ ആത്മവീര്യം ഉയര്‍ത്തുമെന്ന് അറിയിച്ച് വിരാട് കോഹ്‍ലി. ധോണിയിൽ നിന്നുള്ള ഉപദേശങ്ങള്‍ ടീമിലെ യുവതാരങ്ങളുടെ കളി മെച്ചപ്പെടുത്തുവാന്‍ ഏറെ ഉപകരിക്കുമെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്.

ഈ അവസരം ലഭിച്ചതിൽ ധോണിയും ഏറെ സന്തോഷവാനാണെന്നും തന്റെ കരിയറിൽ മുഴുവന്‍ ധോണി സഹതാരങ്ങളുടെ മെന്ററായിരുന്നുവെന്നും ഇനിയും അദ്ദേഹത്തിന് ആ ദൗത്യം തുടരുവാനുള്ള അവസരമാണ് ഇപ്പോള്‍ വന്നെത്തിയിരിക്കുന്നതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

 

Previous articleഛേത്രി തുടങ്ങി, സഹൽ അവസാനിപ്പിച്ചു, സാഫ് കിരീടം ഇന്ത്യക്ക് സ്വന്തം!!
Next articleഇന്ത്യക്കായി എൺപതാം ഗോൾ, മെസ്സിക്ക് ഒപ്പം ഛേത്രി