പരിചയസമ്പന്നരല്ലാത്ത സ്പിന്നര്‍മാര്‍, വിന്‍ഡീസിന് തുണയാകും – പൊള്ളാര്‍ഡ്

വിന്‍ഡീസിന്റെ ടി20 ലോകകപ്പ് സ്ക്വാഡിലെ സ്പിന്നര്‍മാര്‍ പരിചയസമ്പന്നരല്ലെന്നതാണ് വിന്‍ഡീസ് നിരയിലെ പ്രധാനവെല്ലുവിളിയെന്ന് മുന്‍ സ്പിന്നര്‍ സാമുവൽ ബദ്രി പറഞ്ഞുവെങ്കിലും അത് ടീമിന് ഗുണകരമായേക്കാമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡ്.

ഹെയിഡന്‍ വാൽഷ് ജൂനിയര്‍ ആണ് ടീമിലെ പ്രധാന സ്പിന്നറെങ്കിലും താരത്തിന് അധികം അന്താരാഷ്ട്ര മത്സരപരിചയമില്ല. ഹോ സീരീസിൽ മികവ് താരം പുറത്തെടുത്തുവെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

എന്നാൽ തന്റെ സ്പിന്നര്‍മാര്‍ ഫിംഗര്‍ സ്പിന്നര്‍മാരായാതിനാൽ തന്നെ ദുബായിയിലെ ഗ്രൗണ്ടുകളിലെ വലിയ സൈഡിനെ ആശ്രയിച്ച് മികച്ച രീതിയിൽ പന്തെറിയുവാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു.

ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് വിവിധ സാഹചര്യങ്ങളിൽ കൂടുതൽ നിയന്ത്രണത്തോടെ പന്തെറിയാമെന്നാണ് താന്‍ കരുതുന്നതെന്നും താന്‍ കരുതുന്നതായി പൊള്ളാര്‍ഡ് പറഞ്ഞു.