ഐ എം വിജയന്‍ തരംഗം വീണ്ടും

- Advertisement -

മലപ്പുറം: ഐ എം വിജയന്‍ മഹാരാഷ്ട്രക്കെതിരേയും കേരള പോലീസിന് വേണ്ടി കളത്തിലിറങ്ങി. ഇത് രണ്ടാം തവണയാണ് മുന്‍ അന്താരാഷ്ട്രാ താരം ജഴ്‌സിയണിയുന്നത്. നേരത്തെ ഉത്തര്‍ പ്രദേശിനെതിരെയും ഐ എം വിജയന്‍ അരമണിക്കൂറോളം ഓടി നടന്ന് കളിച്ചിരുന്നു.

ഇത്തവണയും രണ്ടാം പകുതിയിലായിരുന്നു പന്ത് തട്ടിയത്. തന്റെ സ്വതസിദ്ധമായ ബാക്ക് ഹീല്‍ പാസ് ഇന്നും പുറത്തെടുത്തു.
മര്‍സുഖിനെ പിന്‍വലിച്ചാണ് ഐഎം വിജയനെ ഇറക്കിയത്. മര്‍സൂഖിന്റെ സ്ഥാനത്തേക്ക് ശ്രീരാഗിനേയും നിയോഗിച്ചു. ഐ എം വിജയന്റെ വരവ് ക്ലാരിയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ കൈയ്യടിച്ച് ആഘോഷമാക്കുകയും ചെയ്തു.

Advertisement