ഐലീഗിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ വിരമിച്ചു

- Advertisement -

ഇന്ത്യൻ ഫുട്ബോൾ അടക്കി വാണിരുന്ന സ്ട്രൈക്കർ റാന്റി മാർട്ടിൻസ് വിരമിച്ചതായി റിപ്പോർട്ടുകൾ. ഇപ്പോൾ അമേരിക്കയിൽ കളിക്കുന്ന റാന്റി പരിക്ക് വിട്ട് മാറാത്തത് കൊണ്ടാണ് വിരമിക്കുന്നത്. ഡെമ്പോ എഫ് സിക്ക് ഒപ്പം ഇന്ത്യൻ ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിച്ച താരമാണ് റാന്റി മാർട്ടിൻസ്. 12 വർഷത്തോളം റാന്റി ഇന്ത്യയിൽ കളിച്ചിട്ടുണ്ട്.

ഐലീഗിൽ 214 ഗോളുകൾ റാന്റി അടിച്ചിട്ടുണ്ട്. ഇന്ത്യൻ ലീഗിലെ റെക്കോർഡാണ് ഇത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡുകളും റാന്റിയുടെ പേരിലാണ്. 2010-11 സീസണിലാണ് റാന്റി 32 ഗോളുകൾ അടിച്ചത്. ഒരു മത്സരത്തിൽ 7 ഗോളുകളും ഒരിക്കൽ റാന്റി ഐലീഗിൽ അടിച്ചിട്ടുണ്ട്.

ഡെമ്പോയ്യ്ക്ക് ഒപ്പം 5 ലീഗ് കിരീടവും ഒരു ഫെഡറേഷൻ കപ്പും രണ്ട് ഡ്യൂറണ്ട് കപ്പും റാന്റി സ്വന്തമാക്കിയിട്ടുണ്ട്.

Advertisement