സെലക്ടര്‍മാര്‍ തനിക്കെതിരെ ആയിരുന്നപ്പോളും സൗരവ് തന്നെ പിന്തുണച്ചു

- Advertisement -

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി തന്നെ പല ഘട്ടത്തിലും പിന്തുണച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. സെലക്ടര്‍മാര്‍ തനിക്കെതിരെ ആയിരുന്നപ്പോളും ഗാംഗുലി തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. തന്റെ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് വേണ്ടത്ര പിന്തുണ സെലക്ടര്‍മാരില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും അന്ന് സൗരവ് ഗാംഗുലിയാണ് തനിക്കൊപ്പം നിന്ന് തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

തന്നോട് സെലക്ടര്‍മാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലും ആകില്ലെന്നും എന്നാല്‍ ആ ഘട്ടത്തിലും സൗരവ് തനിക്കൊപ്പം നിന്നുവെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. മറ്റൊരു ക്യാപ്റ്റനും തന്നെ ഇത് പോലെ പിന്തുണച്ചിട്ടില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോളാണ് താരം ഇത് വെളിപ്പെടുത്തിയത്.

Advertisement