ഫൈനൽ തേടി ഗോകുലം ഇന്ന് റിയൽ കാശ്മീരിന് എതിരെ

Img 20211209 Wa0038

കൊൽക്കത്ത, ഡിസംബർ 11 : ഗോകുലം കേരള എഫ് സി റിയൽ കാശ്മീരിനെ ഐ എഫ് എ ഷീൽഡ് സെമിഫൈനലിൽ നേരിടും. ഞായറാഴ്ച 1 30 നു കല്യാണി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡ് എസ് സിക്ക് എതിരെ 2 -0 പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഗോകുലത്തിന്റെ വിജയം. റിയൽ കാശ്മീർ മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ 1 -0 തോല്പിച്ചാണ് സെമിഫൈനൽ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷത്തെ ഐ എഫ് എ ഷീൽഡ് ജേതാക്കളാണ് റിയൽ കാശ്മീർ.

“റിയൽ കാശ്മീർ വളരെ ശക്തമായ ടീമാണ്. പക്ഷെ നമ്മുടെ കളിക്കാർ എല്ലാവരും വളരെ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വര്ഷം ഗോകുലത്തിനു ഗ്രൂപ്പ് സ്റ്റേജിൽ പുറത്തു പോകേണ്ടി വന്നു. എന്നാൽ ഈ പ്രാവശ്യം കപ്പ് നേടുക തന്നെയാണ് ലക്‌ഷ്യം,” ഗോകുലം കോച്ച് വിൻസെൻസോ അന്നീസ്‌ പറഞ്ഞു.

Previous article“കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും പ്രയാസകരായ മത്സരമാകും ഈസ്റ്റ് ബംഗാളിന് എതിരായത്”
Next articleകേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് എല്ലാ കളിയും വിജയിക്കാനുള്ള മനോഭാവം ഉണ്ടെന്ന് ഇവാൻ