“കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും പ്രയാസകരായ മത്സരമാകും ഈസ്റ്റ് ബംഗാളിന് എതിരായത്”

Img 20211211 210704

ഈ സീസണിലെ ഇതുവരെയുള്ള തങ്ങളുടെ ഏറ്റവും പ്രയാസകരമായ മത്സരമാകും ഇന്ന് മടക്കുന്ന ഈസ്റ്റ് ബംഗാളിനെതിരായ മത്സരമെന്ന് വുകോമാനോവിച്ച്. ലീഗ് പട്ടികയിൽ അവസാനത്ത് ആണെങ്കിലും ഈസ്റ്റ് ബംഗാൾ ടീമിനെ വുകമാനോവിച് പ്രശംസിച്ചു.

“എസ്‌സി ഈസ്റ്റ് ബംഗാളിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അവർ ഒരു നല്ല ടീമാണ്, പട്ടികയിൽ ഇപ്പോൾ അവരുള്ള സ്ഥാനം അവർ അർഹിക്കുന്നില്ലായിരിക്കാം” ഇവാൻ പറഞ്ഞു.

“പക്ഷേ ഇത് ഫുട്‌ബോളാണ്. ഞങ്ങൾ ഒരു നല്ല ടീമിനെതിരെയാണ് കളിക്കുന്നത്, ഞങ്ങൾക്ക് ഇതുവരെയുള്ള ഏറ്റവും ബുദ്ധിമുട്ടുള്ള മത്സരമായിരിക്കും ഇത്.” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിൽ രണ്ടുതവണ ഈസ്റ്റ് ബംഗാളിനെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഐ എസ് എല്ലിൽ കൊൽക്കത്തൻ ടീമിനെ പരാജയപ്പെടുത്തിയിട്ടില്ല.

Previous articleവിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ
Next articleഫൈനൽ തേടി ഗോകുലം ഇന്ന് റിയൽ കാശ്മീരിന് എതിരെ