ബെക്കാമിനോട് ബെറ്റ് തോറ്റത് അംഗീകരിക്കുന്നു, ബെക്കാം പറയുന്നത് ചെയ്യുമെന്ന് ഇബ്രാഹിമോവിച്

- Advertisement -

ലോകകപ്പിനിടെ ബെക്കാമിനോട് ബെറ്റ് വെച്ച് പരാജയപ്പെട്ടത് അംഗീകരിക്കുന്നു എന്ന് സ്ലാട്ടാൻ ഇബ്രാഹിമോവിച്. ബെക്കാം ആവശ്യപ്പെട്ടത് എന്താണോ അത് ചെയ്യുമെന്നും ഇബ്രാഹിമോവിച് പറഞ്ഞു. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വീഡൻ-ഇംഗ്ലണ്ട് പോരാട്ടത്തിൽ ആയിരുന്നു ഡേവിഡ് ബെക്കാമിന്റെയും ഇബ്രാഹിമോവിചിന്റെയും ബെറ്റ്. സ്വീഡൻ വിജയിച്ചാൽ ഇബ്രാഹിമോവിച് പറയുന്നടുത്ത് വെച്ച് ബെക്കാം ഒരു ഡിന്നർ നൽകണമെന്നും, ഇംഗ്ലണ്ട് വിജയിച്ചാൽ ഇംഗ്ലണ്ടിന്റെ ഒരു മത്സരം ഇംഗ്ലീഷ് ജേഴ്സി ഇട്ട് ഇബ്രാഹിമോവിച് കാണണം എന്നുമായിരുന്നു ബെറ്റ്.

മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. പരാജയം അംഗീകരിക്കുന്നു എന്ന് പറഞ്ഞ സ്ലാട്ടാൻ താൻ ഒരു ഇംഗ്ലീഷ് ജേഴ്സി വാങ്ങുകയാണെന്ന് പറഞ്ഞു. ഇംഗ്ലണ്ടിന്റെ അടുത്ത ഹോം മത്സരം വെംബ്ലിയിൽ നടക്കുമ്പോൾ ബെക്കാമിനൊപ്പം ഇംഗ്ലീഷ് ജേഴ്സിയും അണിഞ്ഞ് താൻ കളി കാണുമെന്നും ഇബ്ര പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement