എം എഫ് എ സൂപ്പർ കപ്പിൽ ഐസാളിന് സെമിയിൽ തോൽവി

- Advertisement -

എം എഫ് എ സൂപ്പർ കപ്പിൽ ഐസോളിന് പരാജയം. ഇന്നലെ നടന്ന സെമി ഫൈനലിൽ ചാന്മാരി എഫ് സിയാണ് ഐസോളിനെ തോൽപ്പിച്ച് ഫൈനലിലേക്ക് കടന്നത്. ആവേശകരമായ സെമിയിൽ ഏഴു ഗോളുകളാണ് പിറന്നത്. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരം 4-3 എന്ന സ്കോറിന് ചാന്മാരി എഫ് സി സ്വന്തമാക്കുകയായിരുന്നു.

ഐസോളിനായി ചുവാന്ത, ഡേവിഡ്, ജോജോ എന്നിവർ സ്കോർ ചെയ്തു. വിജയികളായ ചാന്മാരിക്ക് വേണ്ടി ഡാമ്പുയിയ ഇരട്ട ഗോളുകളും, മുവൻസുവ, ആമ്പുയിയ എന്നിവർ ഒരോ ഗോളും നേടി. ഇന്ന നടക്കുന്ന രണ്ടാം സെമി ഫൈനലിൽ മിസോറാം പോലീസ് ചിംഗ വെംഗ എഫ് സിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement