“ആരാധകർക്ക് അഭിമാനിക്കാനുള്ള വക എന്നും ഗോകുലം നൽകും”

- Advertisement -

ഗോകുലം കേരള എഫ് സിയെ ആരാധകർക്ക് വിശ്വസിക്കാം എന്നും വരും സീസണിൽ ആരാധകർക്ക് അഭിമാനിക്കാനുള്ള വക ടീം എന്നും നൽകും എന്നും പരിശീലകൻ വരേല പറഞ്ഞു. നല്ല ഫുട്ബോൾ കളിക്കുകയും ഒരു അറ്റാക്കിംഗ് സ്റ്റൈൽ കളിക്കുന്ന ടീമായി ഗോകുലത്തെ മാറ്റുകയുമാണ് തന്റെ ലക്ഷ്യം എന്നും വരേല പറഞ്ഞു.

പ്രീസീസൺ മത്സരത്തിൽ നാളെ മുംബൈ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ് ഗോകുലം. ഐലീഗിനായി ഒരുങ്ങാൻ ഈ പ്രീസീസൺ മത്സരങ്ങൾ ഉപകരിക്കും എന്നും വരേല പറഞ്ഞു. മുംബൈ സിറ്റി, ബെംഗളൂരു എഫ് സി തുടങ്ങിയ ഐ എസ് എൽ ടീമുകളെ ഈ വരുന്ന ആഴ്ചയിൽ ഗോകുലം കേരള എഫ് സി നേരിടും. ഡ്യൂറണ്ട് കപ്പിൽ അവസരം കിട്ടാത്ത താരങ്ങൾക്ക് അവസരം നൽകാനും ഈ പ്രീസീസൺ മത്സരങ്ങൾ സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു.

Advertisement