ഷില്ലോങ്ങ് ലജോങ്ങിൽ മാറ്റങ്ങൾ, സ്പെയിനിൽ പുതിയ ടെക്നിക്കൽ ഡയറക്ടർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനങ്ങളെ മറികടക്കാൻ ഷില്ലോങ്ങ് ലജോങ്ങ് ക്ലബ് ഒരുങ്ങുന്നു‌‌ അതിന്റെ ആദ്യ പടിയായി സ്പാനിഷുകാരനായ ഒരു ടെക്നിക്കൽ ഡയറക്ടറെ കൊണ്ടുവന്നിരിക്കുകയാണ് ഷില്ലോങ്ങ് ലജോങ്ങ്. ജോസെ കാർലോസ് റോഡ്രിഗസാൺ ഷില്ലോങ്ങിൽ ടെക്നിക്കൽ ഡയറക്ടർ ആയി എത്തിയിരിക്കുന്നത്. ടെകിനിക്കൽ ഡയറക്ടർ എന്നതിനൊപ്പം ഷില്ലോങ്ങിന്റെ യുവ നിരയെ വളർത്തി എടുക്കുന്നതും ജോസെയുടെ ചുമതലയാകും.

മുമ്പ് മിനേർവ പഞ്ചാബിൽ പ്രവർത്തിച്ചിട്ടുണ്ട് ജോസെ. അന്ന് മിനേർവയുടെ യുവ ടീമുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. മിനേർവയുടെ ഐലീഗ് യൂത്ത് ലീഗുകളിൽ ചാമ്പ്യന്മാർ ആക്കാനും ഒപ്പം അണ്ടർ 17 ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിൽ കൂടുതൽ യുവതാരങ്ങൾ മിനേർവയിൽ നിന്നാകാനും കാരണം ജോസെ ആയിരുന്നു. മുമ്പ് ഐ എസ് എൽ ക്ലബായ പൂനെ സിറ്റിയുലും ഇദ്ദേഹം ഉണ്ടായിരുന്നു.