സെക്കൻഡ് ഡിവിഷൻ; എ ടി കെ കൊൽക്കത്തയ്ക്ക് ആദ്യ ജയം

സെക്കൻഡ് ഡിവിഷൻ ഐലീഗ് സീസണ് ഞെട്ടിക്കുന്ന തുടക്കം. ഇത്തവണ സെക്കൻഡ് ഡിവിഷനിൽ ആദ്യമായി കളിക്കുന്ന എ ടി കെ കൊൽക്കത്ത റിസേർവ്സ് ടീം കരുത്തരായ മൊഹമ്മദൻസിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എ ടി കെ കൊൽക്കത്ത മൊഹമ്മദൻസിനെ പരാജയപ്പെടുത്തിയത്. 25ആം മിനുട്ടിൽ തോമ്യോവും 61ആം മിനുട്ടിൽ അസറുദ്ദീനുമാണ് എ ടി കെയ്ക്കായി ഗോൾ നേടിയത്. ഫ്രീകിക്കിൽ നിന്നായിരുന്നു അസറുദ്ദീന്റെ ഗോൾ.

നാളെ സെക്കൻഡ് ഡിവിഷനിൽ ജംഷദ്പൂർ എഫ് സി റിസേർവ്സ് ടീം ടിഡിം റോഡിനെ നേരിടും.