റിയൽ കാശ്മീരിന് എതിരെ രാജസ്ഥാൻ യുണൈറ്റഡിന്റെ തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ റിയൽ കാശ്മീരിന് എതിരെ രാജസ്ഥാൻ യുണൈറ്റഡിന്റെ മികച്ച തിരിച്ചുവരവ്. ഇന്ന് 2-0ന് പിറകിൽ നിന്ന ശേഷം തിരിച്ചടി 2-2ന്റെ സമനില സ്വന്തമാക്കാൻ രാജസ്ഥാനായി. ഇന്ന് നാലാം മിനുട്ടിൽ റൊബ്ബേർട്സന്റെ ഒരു ഫ്രീകിക്കിലൂടെ ആണ് റിയൽ കാശ്മീർ ലീഡ് എടുത്തത്. 44ആം മിനുട്ടിൽ റൊബേർട്സൺ തന്നെ ലീഡ് ഇരട്ടിയാക്കി.

ഈ ലീഡ് 75ആം മിനുട്ട് വരെ നീണ്ടു നിന്നു. 75ആം മിനുട്ടിൽ അലോഷ്യസ് ഒരു ഗോൾ രാജസ്ഥാന് വേണ്ടി മടക്കി. 91ആം മിനുട്ടിൽ പെഡ്രി മൻസിയുടെ ഒരു ബൈസൈക്കിൾ കിക്ക് രാജസ്ഥാന് സമനിലയും നൽകി‌. ഈ സമനിലയോടെ റിയൽ കാശ്മീർ എട്ടാം സ്ഥാനത്തും രാജസ്ഥാൻ യുണൈറ്റഡ് ഏഴാം സ്ഥാനത്തും നിൽക്കുകയാണ്.