കൊല്‍ക്കത്തയുടെ നടുവൊടിച്ച് കുൽദീപും ഖലീലും

216 റൺസെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി കുൽദീപ് യാദവും ഖലീൽ അഹമ്മദും. കുൽദീപ് തന്റെ സ്പെല്ലിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോള്‍ ഖലീൽ മൂന്ന് വിക്കറ്റാണ് നേടിയത്. 19.4 ഓവറിൽ കൊല്‍ക്കത്ത 171 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 44 റൺസിന്റെ തകര്‍പ്പന്‍ ജയം ഡൽഹി നേടി.

Khaleelahmed
8 പന്തിൽ 18 റൺസ് നേടിയ വെങ്കിടേഷ് അയ്യ‍‍ർ തുടക്കത്തിൽ മികച്ച് നിന്നുവെങ്കിലും ഓപ്പണര്‍മാരെ ഖലീൽ അഹമ്മദ് മടക്കിയയച്ചപ്പോള്‍ 38/2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീണു. ശ്രേയസ്സ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 69 റൺസ് നേടിയപ്പോള്‍ 30 റൺസ് നേടിയ നിതീഷ് റാണയെ പുറത്താക്കി ലളിത് യാദവ് കൂട്ടുകെട്ട് തകര്‍ത്തു.

Nitishshreyas

അധികം വൈകാതെ 54 റൺസ് നേടിയ ശ്രേയസ്സ് അയ്യരും പവലിയനിലേക്ക് മടങ്ങി. അവസാന ഓവറിൽ 98 റൺസായിരുന്നു കൊല്‍ക്കത്തയ്ക്ക് നേടുവാനുണ്ടായിരുന്നത്. ക്രീസിൽ ആന്‍ഡ്രേ റസ്സലും സാം ബില്ലിംഗ്സും ടീമിന് പ്രതീക്ഷയായി നിലകൊണ്ടു.

Delhicapitals

എന്നാൽ ബില്ലിംഗ്സിനെ ഖലീൽ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ നരൈനെയും പാറ്റ് കമ്മിന്‍സിനെയും ഉമേഷ് യാദവിനെയും പുറത്താക്കി കുൽദീപ് യാദവ് കൊല്‍ക്കത്തയെ 143/8 എന്ന നിലയിലേക്ക് വീഴ്ത്തി. അവസാന രണ്ടോവറിൽ 57 റൺസെന്ന കൂറ്റന്‍ ലക്ഷ്യം ആയിരുന്നു കൊല്‍ക്കത്തയുടെ മുന്നിൽ.

അവസാന രണ്ടോവറിൽ 57 റൺസെന്ന കൂറ്റന്‍ ലക്ഷ്യം ആയിരുന്നു കൊല്‍ക്കത്തയുടെ മുന്നിൽ. മുസ്തഫിസുര്‍ എറിഞ്ഞ 19ാം ഓവറിൽ 7 റൺസ് മാത്രമേ റസ്സലിന് നേടാനായുള്ളു. താരം 21 പന്തിൽ 24 റൺസ് നേടിയപ്പോള്‍ കൊല്‍ക്കത്ത 171 റൺസിൽ തങ്ങളുടെ ചേസിംഗ് അവസാനിപ്പിച്ചു.