വെസ്റ്റ് ഹാമിനെയും ഞെട്ടിച്ച് ബ്രെന്റ്ഫോർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിന് മറ്റൊരു വലിയ വിജയം. കഴിഞ്ഞ ആഴ്ച ചെൽസിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച ബ്രെന്റ്ഫോർഡ് ഇന്ന് വെസ്റ്റ് ഹാമിനെയും തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വെസ്റ്റ് ഹാമിനെ ബ്രെന്റ്ഫോർഡ് തോൽപ്പിച്ചത്. രണ്ടാം പകുതിയിലാണ് ഇന്ന് രണ്ട് ഗോളുകളും വന്നത്. 48ആം മിനുട്ടിൽ എമ്പെമോ ആണ് ബ്രെന്റ്ഫോർഡിന് ലീഡ് നൽകിയത്. ടോണിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

പിന്നാലെ 64ആം മിനുട്ടിൽ എമ്പെമോയുടെ അസിസ്റ്റിൽ നിന്ന് ടോണിയും ഗോൾ നേടികൊണ്ട് ബ്രെന്റ്ഫോർഡ് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ബ്രെന്റ്ഫോർഡ് ലീഗിൽ 36 പോയിന്റുമായി 13ആം സ്ഥാനത്ത് എത്തി. വെസ്റ്റ് ഹാമിന് ഈ പരാജയം അവരുടെ യൂറോപ്യൻ സ്വപനങ്ങൾക്ക് തിരിച്ചടിയാകും. വെസ്റ്റ് ഹാം 51 പോയിന്റുമായി ആറാം സ്ഥാനത്താണ് ഉള്ളത്.