ലാൽദന്മാവിയ റാൾട്ടെ ഈസ്റ്റ് ബംഗാളിൽ തുടരും

- Advertisement -

ഈസ്റ്റ് ബംഗാളിനായി കഴിഞ്ഞ ഐ ലീഗ് സീസണിൽ അത്ഭുതങ്ങൾ കാണിച്ച ലാൽദന്മാവിയ റാൾട്ടെ ക്ലബിനൊപ്പം തുടരും. റാൾട്ടെയും ഈസ്റ്റ് ബംഗാളും തമ്മിൽ പുതിയ കരാർ ധാരണയായി. രണ്ട് വർഷത്തെ പിതിയ കരാറിൽ ആകും റാൾട്ടെ ഒപ്പുവെക്കുക. കഴിഞ്ഞ സീസണിൽ ഗോളുകളും അസിസ്റ്റുകളുമായി ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റത്തിലെ പ്രധാന പോരാളി ആയിരുന്നു റാൾട്ടെ.

കഴിഞ്ഞ ഐ ലീഗ് സീസണിൽ 8 ഗോളുകളും മൂന്ന് അസിസ്റ്റും റാൾട്ടെ ഈസ്റ്റ് ബംഗാളിന് സംഭാവന ചെയ്തു. മിസോറാം സ്വദേശിയായ ലാൽദന്മാവിയ റാൾട്ടെ 2017 സീസണിലായിരുന്നു ഈസ്റ്റ് ബംഗാളിൽ എത്തിയത്. മുമ്പ് ഐസാളിന്റെ താരമായിരു‌ന്നു. ഇതിനകം തന്നെ ജോബി ജസ്റ്റിനെ നഷ്ടമായ ഈസ്റ്റ് ബംഗാൾ അറ്റാക്കിംഗ് നിരയിൽ നിന്ന് ഒരു താരത്തെ കൂടെ നഷ്ടപ്പെടുത്തുന്ന ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. റാൾട്ടെയുടെ പുതിയ കരാർ ഈസ്റ്റ് ബംഗാൾ ആരാധകർക്ക് സന്തോഷം നൽകും.

Advertisement