ആരോസിന്റെ മധ്യനിര താരം നിന്തോയ് ഇനി നോർത്ത് ഈസ്റ്റിൽ

- Advertisement -

ഇന്ത്യൻ ആരോസിന്റെ മറ്റൊരു താരത്തെ കൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. ഇന്ത്യൻ ആരോസിനായി കഴിഞ്ഞ വർഷം ഐലീഗ് കളിച്ച മധ്യനിര താരം നിന്തോയ് മീതെ ആണ് ഇപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തൊയിരിക്കുന്നത്. നേരത്തെ മധ്യനിര താരം ലാലെങ് മാവിയയെ ആരോസിൽ നിന്ന് നോർത്ത് ഈസ്റ്റ് റാഞ്ചിയിരുന്നു.

17കാരനായ നിന്തോയ് കഴിഞ്ഞ സീസണിൽ ആരോസ് നിരയിൽ സജീവമായിരുന്നു. ഈ കഴിഞ്ഞ ഐലീഗിൽ ആരോസിനായി 15 മത്സരങ്ങൾ നിന്തോയ് കളിച്ചിട്ടുണ്ട്. രണ്ട് ഗോളും രണ്ട് അസിസ്റ്റും കഴിഞ്ഞ ഐലീഗ് സീസണിൽ നേടി. മുമ്പ് ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ടീമിലും നിന്തോയ് ഉണ്ടായിരുന്നു. എ ഐ എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്. ഇന്ത്യൻ അണ്ടർ 17 ടീമിനായി 25ൽ അധികം മത്സരങ്ങൾ താരം കളിച്ചിരുന്നു. ഇപ്പോൾ റഷ്യയിലേക്ക് യാത്രയാകുന്ന ഇന്ത്യൻ അണ്ടർ 19 ടീമിന്റെയും ഭാഗമാണ് നിന്തോയ്.

Advertisement