ഇന്ത്യൻ ആരോസിന് വീണ്ടും തോൽവി, വിജയത്തോടെ നേറോക രണ്ടാമത്

Roshan

ഐലീഗിൽ ഇന്ത്യൻ ആരോസിന് തുടർച്ചയായ നാലാം തോൽവി. ഇന്ന് നടന്ന മത്സരത്തിൽ നെറോക എഫ്‌സിയാണ് ഇന്ത്യൻ യുവ താരങ്ങളെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് നേറോക വിജയം കണ്ടത്. വിജയത്തോടെ നേറോക് ഐലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യൻ ആരോസ് അവസാന സ്ഥാനത്ത് തുടരുകയാണ്.

നിശ്ചിത ഇടവേളകളിൽ ഗോൾ കണ്ടെത്തിയാണ് നെറോക എഫ്‌സി ഇന്ത്യൻ ആരോസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 29ആം മിനിറ്റിൽ കസുമിയിലൂടെ നെറോക അകൗണ്ട് തുറന്നു. തുടർന്ന് 55ആം മിനിറ്റിൽ ഫെലിക്‌സ് ഓഡിലീയിലൂടെ നെറോക ലീഡ് ഇരട്ടിയാക്കി. 86ആം മിനിറ്റിൽ മേലെങ്ങാമ്പ മീറ്റിയെയാണ് നെറോകയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.