മൊഹമ്മദൻസ് പഞ്ചാബിനോട് തോറ്റു, ഗോകുലം കേരളക്ക് സന്തോഷം മാത്രം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഗോകുലത്തിന് വലിയ സഹായമായി പഞ്ചാബ് എഫ് സിയുടെ വിജയം. ഇന്ന് മൊഹമ്മദൻസിനെ നേരിട്ട റൗണ്ട് ഗ്ലാസ് പഞ്ചാബ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. ഈ വിജയം ഗോകുലത്തിനെ ഒന്നാം സ്ഥാനത്ത് തന്നെ നിർത്തും എന്നത് കേരള ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകും. ഇന്ന് പത്താം മിനുട്ടിൽ കർടിസ് ഗുത്റെയുടെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടാണ് പഞ്ചാബിന് ലീഡ് നൽകിയത്. ഈ ഗോളിന് 33ആം മിനുട്ടിൽ സ്റ്റൊഹാനോവിചിന്റെ വോളിയിലൂടെ മൊഹമ്മദൻസ് മറുപടി നൽകി. സ്കോർ 1-1

നാലു മിനുട്ടുകൾക്ക് ശേഷം കർടിസ് തന്നെ പഞ്ചാബിന് ലീഡ് തിരികെ നൽകി. ഇത്തവണ മൊഹമ്മദൻസ് ഡിഫൻസിലെ ഒരു പിഴവ് മുതലെടുത്തായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ റുപേർട് നോങ്റമിന്റെ ഗോളിലൂടെ മൂനനം ഗോളും മൂന്ന് പോയിന്റ് പഞ്ചാബ് ഉറപ്പിച്ചു.

ഈ വിജയത്തോടെ പഞ്ചാബ് 20 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. മൊഹമ്മദൻസ് 22 പോയിന്റുമായി രണ്ടാമതും നിൽക്കുന്നു. ഈ മത്സര ഫലത്തോടെ ഗോകുലം കേരള 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.