ത്രില്ലർ ജയിച്ച് മിനേർവ പഞ്ചാബ് ലീഗിൽ വീണ്ടും ഒന്നാമത്

പുതിയ ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ മിനേർവ പഞ്ചാബ് ഷില്ലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മിനേർവ ജയിച്ചത്. തുടക്കത്തിൽ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ഷില്ലോങ്ങ് ലജോങ്ങ് രണ്ടാം പകുതിയിൽ പൊരുതി സമനില പിടിച്ച് മിനേർവയെ ഞെട്ടിക്കുക ആയിരുന്നു.

എന്നാൽ 81ആം മിനുട്ടിൽ ഗഗൻദീപ് വിജയഗോളോടെ മിനേർവയുടെ കിരീട പ്രതീക്ഷകൾ സജീവമായി തന്നെ നിലനിർത്തി. ഗഗന്റെ കളിയിലെ രണ്ടാം ഗോളായിരുന്നു ഇത്. തുടക്കത്തിൽ ഗഗൻദീപും ഡാനോയുമാണ് മിനേർവയ്ക്ക് ലീഡ് 2-0 നേടിക്കൊടുത്തത്. ഒഡാഫിനും ലോറൻസുമാണ് ലജോങ്ങിന്റെ ഗോളുകൾ നേടിയത്.

ജയത്തോടെ 13 മത്സരങ്ങളിൽ 29 പോയന്റുമായി മിനേർവ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒരു മത്സരം കൂടുതൽ കളിച്ച നെറോക്ക 27 പിറകിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial