കോൺസ്റ്റന്റൈൻ 2019 വരെ തുടരും, പുതിയ കരാർ എ ഐ എഫ് എഫ് അംഗീകരിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ കോച്ച് കോൺസ്റ്റന്റൈന് പുതിയ കരാർ നൽകാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. ഇന്ന് എ ഐ എഫ് എഫ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ശ്യാം താപയുടെ നേതൃത്വത്തിൽ മുംബൈയിൽ വെച്ച് നടന്ന മീറ്റിംഗിലാണ് കോൺസ്റ്റന്റൈന് പുതിയ കരാർ ഓഫർ ചെയ്യാൻ തീരുമാനമായത്. പുതിയ കരാറോടെ 2019 ഏഷാ കപ്പ് അവസാനം വരെ‌ കോൺസ്റ്റന്റൈൻ തുടരും.

ഏഷ്യാ കപ്പിന് യോഗ്യത നേടുകയും ഏഷ്യയിലെ മികച്ച 15 റാങ്കിംഗിൽ ഇന്ത്യയെ നിലനിർത്തുകയും ചെയ്ത കോൺസ്റ്റന്റൈനൻ പുതിയ കരാർ അർഹിക്കുന്നു എന്ന് എ ഐ എഫ് എഫ് പുറത്തിറക്കിയ മാധ്യമ കുറിപ്പിൽ പറയുന്നു. എ ഐ എഫ് എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്നത്തെ തീരുമാനങ്ങൾ വിലയിരുത്തിയ ശേഷം കോൺസ്റ്റന്റൈൻ കരാറിൽ ഒപ്പിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial