അവസാന പ്രതീക്ഷയും അവസാനിച്ചു, ഷില്ലോങ്ങ് ലജോങ്ങ് ഐലീഗിൽ നിന്ന് പുറത്തേക്ക്

- Advertisement -

ഐലീഗിലെ റിലഗേഷൻ പോരാട്ടം അവസാനിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഐസാൾ എഫ് സിയോടെ ഷില്ലോങ്ങ് ലജോങ്ങ് പരാജയപ്പെട്ടതോടെ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടുക ഷില്ലോങ്ങ് ലജോങ്ങ് ആയിരിക്കും എന്ന് ഉറപ്പായി. ഇന്ന് ഒന്നിനെതിരെ നാലു ഗോളുകളുടെ വൻ പരാജയമായിരുന്നു ലജോങ്ങ് നേരിട്ടത്. ക്രോമയുടെ ഇരട്ട ഗോളുകളാണ് ഐസാളിന് ഇത്ര വലിയ വിജയം നൽകിയത്. ഒന്ന് പൊരുതി നോക്കാൻ വരെ ഇന്ന് ലജോങ്ങിന് പറ്റിയില്ല.

അവസാന രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമെ ലജോങ്ങിന് ചെറിയ പ്രതീക്ഷ എങ്കിലും ഉണ്ടായിരുന്നുള്ളൂ. ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ലജോങ്ങിന് 11 പോയന്റാണ് ഇപ്പോൾ ഉള്ളത്‌. ലജോങ്ങിന് മുന്നിൽ ഉള്ള മിനേർവയ്ക്ക് 17 പോയന്റുണ്ട്‌. ഇത് കൊണ്ട് തന്നെ ലജോങ്ങ് അവസാന സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി. ഈ സീസണിൽ ആകെ മൂന്ന് മത്സരങ്ങളാണ് ലജോങ്ങ് വിജയിച്ചത്.

ഇന്ത്യൻ താരങ്ങളെ മാത്രമെ കളിപ്പിക്കൂ എന്ന വലിയ തീരുമാനം എടുത്തതിന് ലജോങ്ങ് നൽകിയ വില കൂടിയാണ് ഈ അവസാന സ്ഥാനം. ഇത്തവണ ഒരൊറ്റ വിദേശ താരത്തെ പോലും ലജോങ്ങ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഐ ലീഗിൽ റിലഗേഷൻ ഉണ്ടാകുമോ എന്ന് ഇപ്പോഴും ഉറപ്പല്ല എങ്കിലും റിലഗേഷൻ ഉണ്ടെങ്കിൽ ലജോങ്ങ് ആകു ഐലീഗിന് പുറത്തേക്ക് പോവുക.

Advertisement