നാപോളിയുടെ മത്സരം മാറ്റിമറിച്ചത് ചുവപ്പ് കാർഡ് – ആഞ്ചലോട്ടി

- Advertisement -

യുവന്റസ്- നാപോളി മത്സരത്തിന്റെ മാറ്റിമറിച്ചത് നാപോളി ഗോൾ കീപ്പർ അലക്സ് മെരിറ്റിന്റെ ചുവപ്പ് കാർഡ് ആണെന്ന് നാപോളി പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞു. റൊണാൾഡോയുമായി ഗോളിയുടെ കോൺടാക്ട് പരിശോധിച്ചില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു, വാർ പോലൊരു ടെക്കനോളജി ഉപയോഗിക്കുമ്പോൾ ഫൗളിന് മുൻപേയുള്ള സാധ്യതകളും പരിശോധിക്കണമായിരുന്നെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ത് പേരായി ചുരുങ്ങിയിട്ടും പൊരുതി കളിച്ച നാപോളിയുടെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇന്നത്തെ ജയത്തോടു കൂടി പോയന്റ് ഗ്യാപ്പ് 16 ആയി യുവന്റസ് ഉയർത്തിയിരുന്നു. ഇനി കിരീടം നാപോളിക്ക് സ്വന്തമാക്കാൻ അദ്‌ഭുതങ്ങൾ സംഭവിക്കണം

Advertisement