ഐലീഗ്, ട്രാവുവിന് ഗംഭീര വിജയം

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവു കെങ്ക്രെ എഫ് സിയെ തകർത്തു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ട്രാവുവുന്റെ വിജയം. 15ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ഡഗ്ലസ് സന്റാന ആണ് ട്രാവുവിന് ലീഡ് നൽകിയത്. ആദ്യ പകുതി 1-0ന്റെ ലീഡിൽ ട്രാവു അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ അവർ കൂടുതൽ ശക്തിയാർജിച്ചു. 49ആം മിനുട്ടിൽ ഒരു ഓവർഹെഡ് ഗോളോട് മനീഷ് പ്രൊതിം ലീഡ് ഇരട്ടിയാക്കി.

64ആം മിനുട്ടിൽ ക്യാപ്റ്റൻ കൃഷ്ണാനന്ദ സിങാണ് ട്രാവുവിന്റെ മൂന്നാം ഗോൾ നേടിയത്. ട്രാവുവിന്റെ സീസണിലെ ആദ്യ വിജയമാണിത്. അവർ നാലു പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു. കെങ്ക്രെ ലീഗിൽ അവസാന സ്ഥാനത്താണ്.