കൊറോണ നാടിനെയാകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഐലീഗ് സീസൺ ഉപേക്ഷിച്ചേക്കും. ഇതിനകം തന്നെ മോഹൻ ബഗാൻ കിരീടം നേടിയിട്ടുണ്ട് എന്നതിനാൽ ഇനി റിലഗേഷൻ പോരാട്ടം മാത്രമെ ലീഗിൽ ബാക്കിയുള്ള. ഇത്തവണ റിലഗേഷൻ വേണ്ടെന്നു വെച്ചു കൊണ്ട് ലീഗ് ഉപേക്ഷിക്കാൻ ആണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്.
ഐസാൾ ആണ് ഇപ്പോൾ റിലഗേഷൻ ഭീഷണിയിൽ ഉള്ള ടീം. അവരെ ലീഗിൽ നിലനിർത്തി കൊണ്ടാകും നടപടിം ഇതു സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകും. കഴിഞ്ഞ ദിവസം ഏപ്രിൽ 15വരെ മത്സരങ്ങൾ ഉണ്ടാകില്ല എന്ന് എ ഐ എഫ് എഫ് അറിയിച്ചിരുന്നു. അവസാന നാലു റൗണ്ട് മത്സരങ്ങൾ ആണ് ഐലീഗിൽ ഇനി ബാക്കിയുള്ളത്. സെക്കൻഡ് ഡിവിഷൻ ഐ ലീഗ്, യൂത്ത് ലീഗ് എന്നിവയൊക്കെ മെയ് മാസം നടത്താനും എ ഐ എഫ് എഫ് ആലോചിക്കുന്നുണ്ട്.