പ്രൊണായ് ഹൾദർക്ക് എ ടി കെയിൽ ദീർഘകാല കരാർ

- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ കൊൽക്കത്ത അവരുടെ ഡിഫൻസീവ് മിഡ്ഫീൽഡറായ പ്രൊണായ് ഹൾദറിന് പുതിയ കരാർ നൽകി. മൂന്ന് വർഷത്തെ കരാറാണ് ഇന്ത്യൻ മിഡ്ഫീൽഡർക്ക് ലഭിച്ചിരിക്കുന്നത്. ഫൈനലിലടക്കം ഈ സീസണിൽ പ്രൊണായ് ഗംഭീര പ്രകടനം തന്നെ എ ടി കെ കൊൽക്കത്തയ്ക്ക് വേണ്ടി നടത്തിയിരുന്നു.

ഈ സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച പ്രൊണായ് ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന നൽകി. ഫൈനലിൽ ചെന്നൈയിന് എതിരെ ആയിരുന്നു പ്രൊണായിയുടെ അസിസ്റ്റ് വന്നത്. 2018ലാണ് ഹാൾദർ എ ടി കെയുടെ ഭാഗമാകുന്നത്. അതിനു മുമ്പ് ഐ എസ് എല്ലിൽ എഫ് സി ഗോവയ്ക്ക് വേണ്ടിയും മുംബൈ സിറ്റിക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement