ഓസ്ട്രേലിയയിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്ന് സുനിൽ ഗാവസ്‌കർ

- Advertisement -

ഈ വർഷം ഓസ്ട്രേലിയയിൽ ഇന്ത്യ പര്യടനം നടത്തുമ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. സ്റ്റീവ് സ്മിത്തിന്റേയും ഡേവിഡ് വാർണറുടെയും തിരിച്ചുവരവ് ഓസ്ട്രേലിയയെ ശക്തരാക്കുമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. അന്ന് പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഒരു ഏഷ്യൻ ടീം ആദ്യമായിട്ടായിരുന്നു ഓസ്ട്രേലിയയിൽ വെച്ച് പരമ്പര ജയിച്ചതും.

കഴിഞ്ഞ തവണ കളിച്ചതിൽ നിന്ന് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നും പിച്ചിൽ ബൗൺസ് ഉണ്ടാവുമെങ്കിലും ന്യൂ ബോൾ എടുത്തു കുറച്ചു കഴിഞ്ഞാൽ ബാറ്റിംഗ് ദുഷ്കരമാവില്ലെന്നും ഗാവസ്‌കർ പറഞ്ഞു. ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തുന്നത് ഇന്ത്യക്ക് മത്സരം അനായാസമാക്കില്ലെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ജസ്പ്രീത് ബുംറയെയും സംഘത്തെയും നേരിടാൻ ഓസ്‌ട്രേലിയ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടാവുമെന്നും ഗാവസ്‌കർ പറഞ്ഞു.

Advertisement