ഐ ലീഗിന് ഇന്ന് തുടക്കം, ഗോകുലം കേരള ചെന്നൈ സിറ്റിക്ക് എതിരെ

20210109 080910
- Advertisement -

ഐലീഗ് പുതിയ സീസണ് ഇന്ന് തുടക്കമാകും. കേരളത്തിന്റെ ക്ലബായ ഗോകുലം കേരള എഫ് സി ചെന്നൈ സിറ്റി എഫ് സിയെ ആകും ഐ ലീഗ് ആദ്യ മത്സരത്തിൽ നേരിടുക. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ വെച്ചിട്ടാണ് ഗോകുലത്തിന്റെ ഈ സീസണിലെ ആദ്യ കളി.

ഐ ലീഗിനു വേണ്ടിയുള്ള ഗോകുലം ടീമിൽ ഈ പ്രാവശ്യം 11 മലയാളികൾ ആണ് ഉള്ളത്. നാല് വിദേശ താരങ്ങളും ഐ ലീഗ് ടീമിലുണ്ട്. ഗോകുലം റിസേർവ് ടീമിൽ നിന്നും നാല് മലയാളികൾ ആണ് ഈ പ്രാവശ്യം സീനിയർ ടീമിൽ എത്തിയത്.

ഗോകുലം ഐ എഫ് എ ഷീൽഡ് മത്സരങ്ങൾക്ക് വേണ്ടി ഒരു മാസം മുന്നേ കൊൽക്കത്തയിൽ എത്തിയിരുന്നു. ഐ ഫ് എ ഷീൽഡിനു ശേഷം ടീം കൊൽക്കത്തയിൽ തന്നെ പരിശീലനം തുടർന്നു.

ഡിസംബർ 26 ഇന്ന് ടീം ഐ ലീഗിന് മാർഗനിർദേശങ്ങൾ അനുസരിച്ചിട്ടുള്ള ബയോ ബബ്ബളിൽ കയറുകയും ചെയ്തു. കോവിഡ് കാരണം രണ്ടു ഘട്ടങ്ങൾ ആയിട്ടാണ് ഈ പ്രാവശ്യം കളി നടക്കുന്നത്.

ആദ്യ ഘട്ടത്തിൽ എല്ലാ ടീമുകളും തമ്മിൽ കളിക്കും. അതിൽ ആദ്യ സ്ഥാനത്തു വരുന്ന ആറു ടീമുകൾ രണ്ടാം ഘട്ടത്തിൽ ഐ ലീഗ് കപ്പിന് വേണ്ടി കളിക്കും. ഭാക്കിയുള്ള അഞ്ചു ടീമുകൾ തമ്മിൽ കളിച്ചു അതിൽ ഏറ്റവും കുറവ് പോയിന്റ് നേടുന്ന ടീം റെലിഗെറ്റ് ആകും.

രാത്രി 7 മണിക്കാണ് കളി. വൺ സ്പോർട്സ് ചാനലിൽ കളി തത്സമയ സംപ്രേഷണം ചെയ്യും.

ഇന്നത്തെ മത്സരങ്ങൾ:
സുദേവ എഫ് സി vs മുഹമ്മെദൻസ്‌ -2 PM

പഞ്ചാബ് എഫ് സി vs ഐസാൾ എഫ് സി – 4 PM

ഗോകുലം എഫ് സി vs ചെന്നൈ സിറ്റി എഫ് സി – 7 PM.

Gokulam ടീം ലിസ്റ്റ്

ഗോൾകീപ്പർസ്: സി കെ ഉബൈദ്, വിഘ്‌നേശ്വരൻ ഭാസ്കരൻ, പി എ അജ്മൽ

ഡിഫെൻഡേർസ്: അലക്സ് സാജി, ദീപക് ദേവരാണി, മുഹമ്മദ് ജാസിം, ജസ്റ്റിൻ ജോർജ്, നവോച്ച സിംഗ്, സോഡിങ്ലിയാന, സെബാസ്റ്റ്യൻ, മുഹമ്മദ് അവാൽ (ക്യാപ്റ്റൻ)

മിഡ്‌ഫീൽഡർസ്: മുഹമ്മദ് റാഷിദ്, ഷിബിൽ മുഹമ്മദ്, മുത്തു ഇരുളാണ്ടി മായാകണ്ണൻ, സൽമാൻ കെ, വിൻസി ബാരെറ്റോ, താഹിർ സമാൻ, എം സ് ജിതിൻ.

ഫോവേഡ്സ്: എമിൽ ബെന്നി, ഫിലിപ്പ് അഡ്‌ജ, ഡെന്നിസ് ആഗ്യരെ, റൊണാൾഡ്‌ സിംഗ്, ലാൽറോമാവിയ

Advertisement