ഐ ലീഗിൽ പ്രധാനപ്പെട്ട മത്സരത്തിൽ ഗോകുലം കേരള എഫ് സി നാളെ ചർച്ചിൽ ബ്രദേഴ്സിന് എതിരെ ഇറങ്ങും. നാളെ ഏഴു മണിക്ക് കല്യാണി സ്റ്റേഡിയത്തിൽ ആകും മത്സരൻ. വൺ സ്പോർട്സ് ചാനലിലും, ഫേസ്ബുക് പേജിലും കളി തത്സമയം ഉണ്ടായിരിക്കും.
ഐ ലീഗിൽ മുന്നിൽ നിൽക്കുന്ന ചർച്ചിൽ ബ്രദേഴ്സും രണ്ടാം സ്ഥാനത്തുള്ള മലബാറിയൻസും തമ്മിൽ ആറു പോയിന്റ് വിത്യാസമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം രണ്ടു ടീമും ഏറ്റുമുട്ടിയപ്പോൾ, ഗോകുല, 3 -2, എന്ന സ്കോറിന് ചർച്ചിലിനു എതിരെ തോറ്റിരിന്നു.
കഴിഞ്ഞ മത്സരത്തിൽ ഗോകുലം പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചിരിന്നു.
“വളരെ പ്രധാനപ്പെട്ട മത്സരമാണ് ഞങ്ങൾക്കുള്ളത്. ഇനി എല്ലാ കളികളും ജയിച്ചാൽ കിരീടം നേടാം എന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. അതു കൊണ്ട് തന്നെ എല്ലാവരും നല്ല തയാറെടുപ്പിലാണ്. കഴിഞ്ഞ മത്സരത്തിൽ പത്തു പേരുമായിട്ടു ഞങ്ങൾ നല്ല രീതിയിൽ കളിച്ചു. എല്ലാ കളിക്കാരും നല്ല ആവേശത്തിലാണ്,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ സസ്പെന്ഷന് കാരണം കളിക്കുവാൻ കഴിയാത്ത വിൻസി ബാരറ്റോ, അടുത്ത മത്സരത്തിൽ കളിക്കാം. വിൻസിക്ക് പുറമെ എമിലും ജിതിനും അടങ്ങുന്ന യുവ മുന്നേറ്റ നിരയിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ.
പ്രതിരോധത്തിലും ഗോകുലം ഇപ്പോൾ നല്ല രീതിയിലാണ് കളിക്കുന്നത്. ക്യാപ്റ്റൻ അവാലും, ദീപക് ദേവരാണിയും ഗോകുലത്തിനു വേണ്ടി നല്ല പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.