ഇർഫാൻ പഠാന്റെ വെടിക്കെട്ട് ബാറ്റിംഗ് മതിയായില്ല, ഇന്ത്യൻ ഇതിഹാസങ്ങൾ പൊരുതി തോറ്റു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യൻ ഇതിഹാസങ്ങൾ ഇംഗ്ലണ്ട് ഇതിഹാസ ടീമിനോട് പരാജയപ്പെട്ടു. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ അവസാനം വരെ പൊരുതിയാണ് ഇന്ത്യ പരാജയപ്പെട്ടത്‌. ഇർഫാൻ പഠാന്റെയും ഗോണിയുടെയും അവസാനത്തെ പൊരുതൽ വെറും ആറു റൺസ് അകലത്തിലാണ് പരാജയപ്പെട്ടത്‌.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് വൻ സ്കോറാണ് പടുത്ത് ഉയർത്തിയത്. ഇന്ത്യൻ ബൗളർമാരെ പ്രഹരിച്ച് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുക്കാൻ ഇംഗ്ലണ്ടിനായി. ക്യാപ്റ്റൻ പീറ്റേഴ്സണാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ നൽകിയത്. 37 പന്തിൽ നിന്ന് 75 റൺസാണ് പീറ്റേഴ്സൺ അടിച്ചത്. ഇതിൽ അഞ്ചു സിക്സും ആറ് ഫോറും ഉൾപ്പെടുന്നു. പീറ്റേഴ്സന്റെ ഉൾപ്പെടെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ഇർഫാൻ പഠാൻ ബൗളിംഗിൽ തിളങ്ങി.

യൂസുഫ് പഠാൻ മൂന്ന് വിക്കറ്റും മുനാഫ് പട്ടേൽ രണ്ടു വികറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ മുൻ നിര പരാജയപ്പെട്ടു. സച്ചിൻ 9 റൺസുമായും സെവാഗ് ആറ് റൺസുമായും പുറത്തായി. 22 റൺസുമായി യുവരാജ് മാത്രമാണ് ബാറ്റ്സ്മാന്മാരി പിടിച്ചു നിന്നത്. കളി കൈവിട്ടു എന്ന് തോന്നിയ സമയത്ത് നിന്ന് ഇർഫാം പഠാൻ ആണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ഇർഫാൻ 34 പന്തിൽ 61 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തി. അഞ്ച് സിക്സും നാലു ഫോറും പഠാന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.

ഇർഫാന് ഗോണിയും വലിയ പിന്തുണ നൽകി. ഗോണി 16 പന്തിൽ 35 റൺസാണ് അടിച്ചത്. എങ്കിലും അവസാനം ആറു റൺസിന് ഇംഗ്ലണ്ട് വിജയിച്ചു.