ഇന്ത്യയിൽ രണ്ട് ലീഗ് തുടരാൻ ക്ലബുകളുടെ സമ്മതം, ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ എതിർപ്പ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ ലീഗുകളുടെ പ്രതിസന്ധികൾ തീർക്കാൻ വേണ്ടി ഐ ലീഗ് ക്ലബുകളും ഐ എഫ് എഫും തമ്മിൽ ചർച്ചകൾ നടത്തി. ഐ ലീഗും ഐ എസ് എല്ലും ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ ഉള്ള എ ഐ എഫ് എഫിന്റെ തീരുമാനം ഐ ലീഗ് ക്ലബുകൾ അംഗീകരിച്ചു. ലീഗ് ലയനമായിരുന്നു ടീമുകളുടെ ആവശ്യം എങ്കിലും അത് സാധ്യമല്ല എന്ന് എ ഐ എഫ് എഫ് അറിയിച്ചു.

അടുത്ത മൂന്ന് വർഷം കൂടിയെങ്കിലും ഐ ലീഗും ഐ എസ് എല്ലും രണ്ട് ലീഗുകളായി തുടരാണാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം ഐ ലീഗ് ക്ലബുകൾ അംഗീകരിച്ചു എങ്കിലും എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യത ഐ എസ് എല്ലിന് കൊടുക്കാനുള്ള നീക്കത്തെ ക്ലബുകൾ എതിർത്തു. എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതാ ഐ എസ് എല്ലിനാകും ലഭിക്കുക എന്ന് ഇന്ന പ്രഫുൽ പട്ടേൽ സൂചന നൽകിയിരുന്നു. എ എഫ് സി കപ്പിന്റെ പ്ലേ ഓഫാകും ഐലീഗ് ജയിക്കുന്നവർക്ക് ലഭിക്കുക. പക്ഷെ ഇത് അംഗീകരിക്കാൻ ആവില്ല എന്ന് ക്ലബുകൾ പറഞ്ഞു.

ഐലീഗിന്റെ ടെലികാസ്റ്റ് മെച്ചപ്പെടുത്താനും ഫിക്സ്ചറുകൾ ശരിയാക്കാനുള്ള ഐലീഗ് ക്ലബുകളുടെ ആവശ്യം പരിഗണിക്കാമെന്ന് എ ഐ എഫ് എഫ് ഉറപ്പ് നൽകിയിട്ടുമുണ്ട്. ഗോകുലം കേരള എഫ് സി അടക്കം ആറ് ഐലീഗ് ക്ലബുകളാണ് ഇന്നലെ മീറ്റിംഗിൽ പങ്കെടുത്തത്.