ഒന്നാം നമ്പറില്ല, ബുഫണ് യുവ‌ന്റസിൽ 77ആം നമ്പർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾകീപ്പിംഗ് ഇതിഹാസം ബുഫൺ യുവന്റസിൽ ഒന്നാം നമ്പർ ആയിരിക്കില്ല. യുവന്റസിലേക്ക് ഉള്ള തിരിച്ചുവരവ് ഇന്നലെ പൂർത്തിയാക്കിയ ബുഫൺ 77ആം നമ്പർ ജേഴ്സി ആയിരിക്കും യുവന്റസിൽ ഇനി ധരിക്കുക. ഒന്നാം നമ്പർ ജേഴ്സി ചെസ്നി തന്നെ അണിയും. ഒന്നാം നമ്പർ വേണ്ടെന്നും അത് ചെസ്നി അർഹിക്കുന്നു എന്നും ബുഫൺ പറഞ്ഞു.

താൻ ഇവിടെ എത്ര മിനുട്ട് കളിക്കാൻ ആകും എന്ന് നോക്കിയല്ല തിരിച്ചുവന്നത്. ടീമിനെ സഹായിക്കുക എന്നതേ തനിക്ക് ലക്ഷ്യമുള്ളൂ ബുഫൺ പറഞ്ഞു. കഴിഞ്ഞ സീസണിൽ താൻ ക്ലബ് വിടുമ്പോൾ ഉള്ളതിനേക്കാൾ കരുത്തുറ്റ ടീമാണ് ഇപ്പോൾ യുവന്റസ് എന്നും ബുഫൺ പറഞ്ഞു‌. ഇത് ക്ലബിന്റെ മാനേജ്മെന്റ് എപ്പോഴും ക്ലബ് മെച്ചപ്പെടുത്താൻ നോക്കുന്നതിന്റെ ഗുണമാണെന്നും അദ്ദേഹം പറഞ്ഞു.

യുവന്റസിൽ ഒരു വർഷത്തെ കരാറാണ് ബുഫൺ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ യുവന്റസ് വിട്ട് പി എസ് ജിയിൽ എത്തിയിരുന്ന ബുഫൺ ഒറ്റ സീസൺ കൊണ്ട് തന്നെ പാരീസ് വിടുകയായിരുന്നു.