വിജയവഴിയിലേക്ക് തിരികെയെത്താൻ ഗോകുലം ഇന്ന് നെറോകയ്ക്ക് എതിരെ

Img 20210124 223641
Credit: Twitter

ഐ ലീഗിലെ നാലാം മത്സരത്തിൽ ഗോകുലം കേരള എഫ് സി മണിപ്പൂർ ടീമായ നെറോക്കയെ നേരിടും. ഇന്ന് രാത്രി 7 മണിക്കാണ് കളി. വൺ സ്പോർട്സ് ചാനലിലും ഫേസ്ബുക്കിലും കളി തത്സമയസംപ്രേഷണം ഉണ്ടായിക്കും.

മൂന്നു കളികളിൽ നിന്നും മൂന്നു പോയിന്റ്‌ നേടിയ ഗോകുലം ലീഗ് ടേബിളിൽ വളരെ പിറകിലാണ് ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ ഐസാൾ എഫ് സിയോട് 2 -0 ഗോകുലം തോറ്റിരിന്നു. അതേസമയം രണ്ടു കളികളിൽ നിന്നും 4 പോയിന്റ് നേടിയ നെറോക്ക ലീഗിൽ അഞ്ചാം സ്ഥാനത്തിലാണുള്ളത്.

“നമ്മുടെ പ്രതിരോധം മെച്ചപെടാനുണ്ട്. അടുത്ത കളിയിൽ ഒരു തിരിച്ചുവരവ് പ്രാതീക്ഷിക്കുന്നു. കളിക്കാർ എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണുള്ളത്,” ഗോകുലം കേരള എഫ് സി ഹെഡ്കോച്ച് വിൻസെൻസോ ആൽബർട്ടോ അനീസ് പറഞ്ഞു.

ഘാനതാരങ്ങളായ ഡെന്നിസ് അന്ടവി, ഫിലിപ്പ് അഡ്‌ജ എന്നിവരിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്ഷം ഗോകുലത്തിനു വേണ്ടി കളിച്ച നഥാനിയാൽ ഗാർഷ്യ, നെറോക്കയുടോപ്പമാണ് ഈ പ്രാവശ്യം കളിക്കുന്നത്.

Previous articleയുണൈറ്റഡിന് കിട്ടിയ ഫ്രീകിക്ക് ഫൗളാണോ എന്ന് ക്ലോപ്പ്!!
Next article“ഫ്രീകിക്ക് ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റെ പരിശ്രമത്തിന്റെ ഫലം”