യുണൈറ്റഡിന് കിട്ടിയ ഫ്രീകിക്ക് ഫൗളാണോ എന്ന് ക്ലോപ്പ്!!

20210125 012923
- Advertisement -

പരാജയപ്പെട്ടാൽ കാരണം കണ്ടെത്തുന്നതിൽ ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് പ്രത്യേക മികവാണ്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റ ക്ലോപ്പ് ലിവർപൂൾ മത്സരം തോറ്റത് നിർഭാഗ്യം കൊണ്ടാണ് എന്ന് പറഞ്ഞു. ഇന്ന് യുണൈറ്റഡ് ഒരു ഫ്രീകിക്ക് ഗോളിൽ ആയിരുന്നു ലിവർപൂളിനെ തോൽപ്പിച്ചത്. എന്നാൽ ബ്രൂണൊ ഫെർണാണ്ടസ് എടുത്ത ആ ഫ്രീകിക്ക് ഒരു നിർഭാഗ്യകരമായ തീരുമാനം ആണ് എന്ന് ക്ലോപ്പ് പറഞ്ഞു.

കവാനിയെ ഫൗൾ ചെയ്തതിനായുരുന്നു ഫ്രീകിക്ക് വിധിച്ചത്. എന്നാൽ അത് ഒരു ഫൗൾ ആണൊ എന്ന് ക്ലോപ്പ് ചോദിക്കുന്നു. താൻ അത് കണ്ടില്ല എന്നും ക്ലോപ്പ് പറഞ്ഞു. ലിവർപൂൾ ആവശ്യത്തിന് അവസരം സൃഷ്ടിച്ചു എന്നും കൂടുതൽ ഗോൾ നേടേണ്ടതായിരുന്നു എന്നും ക്ലോപ്പ് പറഞ്ഞു. രണ്ടു ഗോൾ അടിച്ചതിൽ സന്തോഷം ഉണ്ട് എന്നും കൗണ്ടർ അറ്റാക്ക് പ്രശ്നമാണ് എന്നും ക്ലോപ്പ് പറഞ്ഞു.

Advertisement