ഗോകുലം സ്ക്വാഡ് പ്രഖ്യാപിച്ചു, ടീമിൽ 14 മലയാളികൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണായുള്ള ഗോകുലം കേരള എഫ് സിയുടെ ടീം ഇന്ന് പ്രഖ്യാപിച്ചു. 29 അംഗ സ്ക്വാഡിനെയാണ് പരിശീലകൻ ബിനോ ജോർജ്ജ് ഇന്ന് പ്രഖ്യാപിച്ചത്. കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം തരുന്ന വിധത്തിൽ 14 മലയാളികൾ ഈ ടീം ലിസ്റ്റിൽ ഉണ്ട്. ഡിഫൻഡർ മുഡ്ഡേ മുസ ആണ് ഗോകുലം എഫ് സിയുടെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയുക. 6 വിദേശ താരങ്ങളും ടീമിൽ ഉണ്ട്.

സ്ക്വാഡ്:

ഗോൾകീപ്പർ: ശിബിൻ രാജ്, അജ്മൽ പി എ, അർണബ് ദാസ്

ഡിഫൻസ്: ഡനിയൽ അഡോ, ഫബ്രീസിയോ, മൊനോതോഷ്, മുയിറംഗ്, ജസ്റ്റിൻ ജോർജ്, അഭിഷേക് ദാസ്, ദീപക്, ജിഷ്ണു ബാലകൃഷ്ണൻ, കോഷ്നേവ്, സലീൽ

മിഡ്ഫീൽഡ്: മുഡെ മുസ, മുഹമ്മദ് റാഷിദ്, അർജുൻ ജയരാജ്, മായകണ്ണൻ, ബിജേഷ് ബാലൻ, രോഹിത് മിർസ, പ്രിതം സിംഗ്, ബോഡോ, സൽമാൻ, കാസ്ട്രൊ

ഫോർവേഡ്സ്; രാജേഷ്, സുഹൈർ, ആഷിക് ഉസ്മാൻ, ജർമ്മൻ, ഗനി, നാസർ