“ഐ എസ് എൽ ഒരു കുഞ്ഞ് മാത്രം, റിലഗേഷൻ ഇപ്പോൾ വേണ്ട” – ജിങ്കൻ

- Advertisement -

ഐ എസ് എലിൽ ഇപ്പോൾ റിലഗേഷന്റെയോ പ്രമോഷന്റെയോ ആവശ്യമില്ല എന്ന് ജിങ്കൻ. ഐ എസ് എൽ ഇപ്പോൾ ഒരു കുഞ്ഞ് മാത്രമാണ്. ഇത് ഒന്ന് ശരിക്ക് നിക്കുന്നതിന് മുമ്പ് റിലഗേഷനും പ്രൊമോഷനും വന്നാൽ ലീഗിന്റെ ആകെ താളം തെറ്റിക്കും. അതു കൊണ്ട് നാലഞ്ചു വർഷങ്ങൾ വരെ അടഞ്ഞ ലീഗായി തന്നെ ഐ എസ് എൽ പ്രവർത്തിക്കണം ജിങ്കൻ പറഞ്ഞു. കൂടുതൽ ടീമുകൾ എത്തിയതിനും ഐ ലീഗ് മെച്ചപ്പെട്ടതിനു ശേഷവും ആവാം റിലഗേഷൻ എന്ന് ജിങ്കൻ പറഞ്ഞു.

ഇപ്പോൾ ഐ ലീഗിൽ റിലഗേഷനും പ്രൊമോഷനും ഉണ്ട്. അതുപോലെ കുറച്ച് കാലം കഴിഞ്ഞാൽ ഐ എസ് എല്ലിലും കൊണ്ടുവരാം എന്നും ജിങ്കൻ പറഞ്ഞു. ഇപ്പോൾ ഐ എസ് എൽ ശരിയായ പാതയിൽ ആണ്. അതിന്റെ ഫലം ഇന്ത്യൻ ദേശീയ ടീമിന്റെ പ്രകടനത്തിൽ കാണം. ജിങ്കൻ കൂട്ടിച്ചേർത്തു.

Advertisement