ഗോകുലം കേരള ഫെബ്രുവരി 20ന് ബയോ ബബിളിൽ പ്രവേശിക്കും

Newsroom

20220202 222620
Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം നിർത്തിവെച്ച് ഐ ലീഗ് മാർച്ച് 3ന് പുനരാരംഭിക്കാൻ തീരുമാനമായതോടെ ഗോകുലം കേരള കൊൽക്കത്തയിലേക്ക് പോകാൻ തീരുമാനിച്ചു. ക്ലബ് ഫെബ്രുവരി 20ന് ബയോബബിളിൽ പ്രവേശിക്കും എന്ന് അറിയിച്ചു. മറ്റു ക്ലബുകളും ഫെബ്രുവരി 20നേക്ക് ബബിളിൽ പ്രവേശിക്കും. ഇപ്പോൾ ഗോകുലം കേരള കോഴിക്കോട് പരിശീലനം നടത്തുകയാണ്. ഈ സീസൺ ഐ ലീഗ് ഗോകുലത്തിന് വിജയത്തോടെ ആരംഭിക്കാൻ ആയിരുന്നു.
20220202 222406

ബംഗാളിലെ കൊറോണ കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ലീഗ് പുനരാരംഭിക്കാൻ തീരുമാനമായത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ വന്നിരുന്നു. ഇത്തവണ ശക്തമായ നിയന്ത്രണങ്ങൾ ബയോ ബബിളിൽ ഉണ്ടാകും.

ഐ ലീഗ് ക്ലബുകൾക്ക് ഇടയിൽ 60ൽ അധികം കൊറോണ കേസുകൾ വന്നതോടെ ആയിരുന്നു ജനുവരി തുടക്കത്തിൽ തന്നെ ലീഗ് നിർത്തിവെക്കാൻ തീരുമാനിച്ചത്. താരങ്ങളും ടീമുകളും ഒക്കെ അവരുടെ നാട്ടിലേക്ക് മടങ്ങി പോയിരുന്നു. ആകെ ലീഗിൽ 6 മത്സരങ്ങൾ മാത്രമെ നടന്നിരുന്നുള്ളൂ.