ഈസ്റ്റ് ബംഗാളിന്റെ തീരുമാനത്തിന് എതിരെ താരങ്ങളുടെ അസോസിയേഷൻ രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാളിന്റെ താരങ്ങളുടെയൊക്കെ കരാർ റദ്ദാക്കാൻ ഉള്ള തീരുമാനത്തിനെതിരെ ഇന്ത്യയിൽ പ്ലയേർസ് അസോസിയേഷൻ ആയ പി എഫ് എ ഐ രംഗത്ത്. കൊറോണ പോലെ അസാധാരണമായ സാഹചര്യങ്ങൾ വന്നാൽ ഉപയോഗിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ചാണ് താരങ്ങളുടെ കരാർ റദ്ദാക്കാനും ഇനി ശമ്പളം നൽകേണ്ടതില്ല എന്നും ഈസ്റ്റ് ബംഗാൾ തീരുമാനിച്ചത്.

ഈ തീരുമാനം അംഗീകരിക്കാൻ ആവിക്ക എന്ന് പി എഫ് എ ഐ പറഞ്ഞു. ഇങ്ങനെ ഒരു തീരുമാനം എടുക്കണം എങ്കിലും താരങ്ങളുമായി അതിൽ ധാരണയിൽ എത്തേണ്ടതുണ്ട്. അല്ലാതെ കരാർ റദ്ദാക്കാൻ ആർക്കും അവകാശമില്ല. ഈ തീരുമാനത്തിനെതിരെ പൊരുതും എന്നും പി എഫ് എ ഐ പറഞ്ഞു.

ഏപ്രിൽ 30തോടെ ഇപ്പോൾ ക്ലബിലുള്ള എല്ലാ താരങ്ങളുടെയും കരാർ അവസാനിപ്പിക്കാൻ ആണ് ഈസ്റ്റ് ബംഗാൾ തീരുമാനിച്ചിട്ടുള്ളത്. രണ്ട് വർഷത്തിലധികം കരാർ ബാക്കിയുള്ളവർക്ക് അടക്കമാണ് ഇതോടെ കരാർ നഷ്ടമാകുന്നത്.