ക്ലബ്ബുകളെ ഫണ്ട് ചെയ്ത ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ നടപടി വിവാദത്തിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്റെ പുതിയ ഒരു തീരുമാനം ഇപ്പോള്‍ വിവാദമായി ഇരിക്കുകയാണ്. കൊറോണ കാലത്ത് 160ലധികളം സ്വകാര്യ ക്ലബ്ബുകളെയും ജില്ല അസോസ്സിയേഷനെയും 50000 രൂപ വെച്ച് ഫണ്ട് അനുവദിക്കുവാനുള്ള അസോസ്സിയേഷന്‍ തീരുമാനമാണ് ഇപ്പോള്‍ വിവാദം ആയിരിക്കുന്നത്. ഏകദേശം 80 ലക്ഷം രൂപയാണ് ഇതിനായി ആവശ്യം വരുന്നത്.

ചില അംഗങ്ങള്‍ ഈ പണം ആവശ്യമില്ലെന്ന് അറിയിച്ചുവെങ്കിലും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുകയായിരുനനു. ആദ്യം എല്ലാ ക്ലബ് സെക്രട്ടിമാര്‍ക്കും കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ സഹായമെന്ന നിലയിലുള്ള കുറിപ്പാണ് നല്‍കിയതെങ്കിലും പിന്നീട് അത് കോച്ചുമാരെയും സപ്പോര്‍ട്ട് സ്റ്റാഫിനും ശമ്പളം കൊടുക്കാനാണെന്ന് മാറ്റി.

എന്നാല്‍ ഇത് അസോസ്സിയേഷനിലെ അഴിമതിയ്ക്കെതിരെ അംഗങ്ങള്‍ ശബ്ദിക്കാരിതിരിക്കുവാന്‍ കൊടുത്ത തുകയെന്നാണ് ചില സീനിയര്‍ അംഗങ്ങളുടെ ആരോപണം. ഈ കൊടുത്തവയില്‍ എത്ര ക്ലബുകള്‍ക്ക് കോച്ചുമാരും സപ്പോര്‍ട്ട് സ്റ്റാഫും ഉണ്ടെന്നത് പരിശോധിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ചില അംഗങ്ങള്‍ക്ക് തന്നെ പല ക്ലബുകളിലും ഉടമസ്ഥാവകാശം ഉണ്ടെന്നും ഇതെല്ലാം അവര്‍ക്ക് ലഭിയ്ക്കുന്നതാണന്നും ഒരു വ്യക്തിയ്ക്ക് തന്നെ ആറ് ലക്ഷം കിട്ടിയെന്നും മുന്‍ സെക്രട്ടറി എസ് വെങ്കടേശ്വരന്‍ ആരോപിച്ചു. ഈ പറഞ്ഞ വ്യക്തിയ്ക്ക് 12 ക്ലബുകള്‍ ഉണ്ടെന്നും അത് വഴി 6 ലക്ഷം രൂപ സ്വന്തമാക്കിയെന്നുമാണ് ആരോപണം.

എന്നാല്‍ ഇത് അപെക്സ് കൗണ്‍സിലില്‍ ഏക സ്വരത്തില്‍ അംഗീകരിക്കപ്പെട്ട തീരുമാനം ആണെന്നും ഏതെങ്കിലും സെക്രട്ടറിമാര്‍ക്ക് പണം വേണ്ടെങ്കില്‍ അത് തിരിച്ച് അസോസ്സിയേഷന് നല്‍കാവുന്നതാണന്നും സെക്രട്ടറി ആര്‍ വിജയാനന്ദ് സൂചിപ്പിച്ചു. ഇത് സെക്രട്ടിമാര്‍ക്ക് നല്‍കിയ തുകയല്ലെന്നും ക്ലബുകള്‍ക്കാണ് നല്‍കിയതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.