ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത്. ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബ് എഫ് സിയെ ആണ് ചർച്ചിൽ ബ്രദേഴ്സ് പരാജയപ്പെടുത്തിയത്. കളിയിൽ ഭൂരിഭാഗ സമയത്തും ഇരു ടീമും ഒപ്പത്തിനൊപ്പം ആയിരുന്നു. അവസാനം അഞ്ചു മിനുട്ട് മാത്രം ശേഷിക്കെ നേടിയ ഗോളിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ചർച്ചിൽ മത്സരം സ്വന്തമാക്കിയത്. 85ആം മിനുട്ടിൽ ഹംസ നൽകിയ ഒരു ലോങ് ബോൾ മികച്ച ടച്ചിലൂടെ വരുതിയിൽ നിർത്തി ക്ലേവിൻ സുനിഗ ആണ് വിജയ ഗോൾ സ്കോർ ചെയ്തത്. ഈ വിജയത്തോടെ ചർച്ച ബ്രദേഴ്സിന് മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റായി. മൂന്ന് പോയിന്റ് മാത്രമുള്ള പഞ്ചാബ് എഫ് സി ലീഗിൽ ഏഴാം സ്ഥാനത്താണ്.