ചെന്നൈ സിറ്റിയെ ഞെട്ടിച്ച് സുദേവ, നാലു ഗോളുകളുടെ ജയം

20210203 214707
- Advertisement -

ഐ ലീഗിലെ പുതുമുഖ ടീമായ സുദേവ മുൻ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തകർത്തു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു സുദേവയുടെ ഇന്നത്തെ വിജയം. നവോചയുടെ ഇരട്ട ഗോളുകളാണ് സുദേവയുടെ വിജയത്തിന് കരുത്തായത്. ആദ്യ പത്തു മിനുട്ടുകൾക്ക് അകം തന്നെ നവോചയുടെ ഗോളുകൾ വന്നു. ഏഴാം മിനുട്ടിലും പത്താം മിനുട്ടിലും ആയിരുന്നു ഗോളുകൾ. 51ആം മിനുട്ടിൽ നവോറം മഹേഷ് സിങ് സുദേവയുടെ മൂന്നാം ഗോൾ നേടി. 72ആം മിനുട്ടിൽ മൻവിർ ആണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്.

മത്സരത്തിന്റെ 80ആം മിനുട്ടിൽ എല്വെദിൻ ചുവപ്പ് കണ്ട് ചെന്നൈ സിറ്റി പത്തുപേരായി ചുരുങ്ങി. ഇതോടെ ചെന്നൈ സിറ്റിയുടെ പോരാട്ടം അവസാനിച്ചു. ആറു മത്സരങ്ങളിൽ 8 പോയിന്റുമായി സുദേവ ഇപ്പോൾ ലീഗിൽ രണ്ടാമത് എത്തി. ചെന്നൈ സിറ്റി എട്ടാമതാണ് ഉള്ളത്.

Advertisement