ഹസാർഡിന് വീണ്ടും പരിക്ക്, കഷ്ടകാലം തുടർന്ന് റയൽ

Eden Hazard Real Madrid La Liga Injury
Credit: Twitter

റയൽ മാഡ്രിഡ് സൂപ്പർ താരം ഈഡൻ ഹസാർഡിന് വീണ്ടും പരിക്ക്. ഇതോടെ താരം അറ്റലാന്റക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കില്ല എന്ന് ഉറപ്പായി. റയൽ മാഡ്രിഡ് കരിയറിൽ തുടർച്ചയായ പരിക്ക് കാരണം അലയുന്ന ഹസാർഡിന് മറ്റൊരു തിരിച്ചടിയായി ഈ പരിക്ക്.

2019 ൽ ചെൽസിയിൽ നിന്ന് വൻ തുകക്ക് റയലിൽ എത്തിയ ഹസാർഡ് പക്ഷെ ഇതുവരെ കേവലം 24 ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. നിലവിലെ പരിക്ക് 6 ആഴ്ച എങ്കിലും നീണ്ടു നിൽക്കും എന്നാണ് റിപ്പോർട്ടുകൾ.

Previous articleചെന്നൈ സിറ്റിയെ ഞെട്ടിച്ച് സുദേവ, നാലു ഗോളുകളുടെ ജയം
Next articleകരാർ ചോർത്തിയതിൽ ബാർതൊമെയുവിന് എതിരെ നിയമ നടപടിക്ക് ഒരുങ്ങി മെസ്സി