ഒന്നാം സ്ഥാനം തിരികെ പിടിച്ച് ചെന്നൈ സിറ്റി, ഐ ലീഗ് കിരീടം അടുത്ത്

- Advertisement -

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചെന്നൈ സിറ്റി ഐലീഗിന്റെ തലപ്പത്ത് തിരിച്ചെത്തി‌. ഇന്ന് ഒഡീഷയിൽ നടന്ന മത്സരത്തിൽ ഇ‌ന്ത്യൻ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈ സിറ്റി ഐലീഗ് ടേബിളിൽ തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. കഴിഞ്ഞ ദിവസം ഗോകുലം കേരള എഫ് സിയെ തോൽപ്പിച്ച് റിയൽ കാശ്മീർ ലീഗിൽ ഒന്നാമത് എത്തിയിരുന്നു.

ഇന്ന് ചെന്നൈ സിറ്റിക്ക് എതിരെ പൊരുതി നിന്നെങ്കിലും അവസാനം ആരോസ് കളി കൈവിടുകയായിരുന്നു. കളിയുടെ 70ആം മിനുട്ടിൽ സാൻഡ്രോയും കളിയുടെ 90ആം മിനുട്ടിൽ വിജയ് പൊന്നുരംഗവും ആണ് ചെന്നൈ സിറ്റിക്ക് ആയി ഗോൾ നേടിയത്. ഈ ജയത്തോടെ ചെന്നൈ സിറ്റിക്ക് 15 മത്സരങ്ങളിൽ നിന്ന് 33 പോയന്റായി. ഇനി വെറും അഞ്ച് മത്സരങ്ങളെ ചെന്നൈ സിറ്റിക്ക് ലീഗിൽ അവശേഷിക്കുന്നുള്ളൂ. 16 മത്സരങ്ങൾ കളിച്ച റിയൽ കാശ്മീരിന് 32 പോയന്റാണ് ഉള്ളത്.

Advertisement