എഫ് സി കേരള അക്കാദമി ടീമുകളിലേക്ക് താരങ്ങളെ ക്ഷണിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി കേരള തങ്ങളുടെ യൂത്ത് അക്കാദമി ടീമുകളിലേക്ക് താരങ്ങളെ ക്ഷണിക്കുന്നു. വരും വർഷം യൂത്ത് ഐ ലീഗിൽ കളിക്കുന്ന എഫ് സി കേരളയുടെ അണ്ടർ 13, അണ്ടർ 15 ടീമുകളിലേക്ക് താരങ്ങളേ തിരഞ്ഞെടുക്കാനുള്ള ട്രയൽസ് ഫെബ്രുവരി 9, 10 ദിവസങ്ങളിലായി തൃശ്ശൂരിൽ നടക്കും.

2004-05 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക് ആയുള്ള ട്രയൽസ് ഫെബ്രുവരി 9നും,2006-2007 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്കായുള്ള ട്രയൽസ് ഫെബ്രുവരി 10നും നടക്കും. താല്പര്യമുള്ള കുട്ടികളും രക്ഷിതാക്കളും ജനുവരി 9,10 ദിവസങ്ങളിൽ രാവിലെ 8 മണിക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തണം. ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും കളിക്കാൻ ആവശ്യമായ കിറ്റും കരുതേണ്ടതുണ്ട്. 100 രൂപ രജിസ്ട്രേഷൻ ഫീസും ഉണ്ടാകും.

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സുബ്രതോ കപ്പ്, യൂത്ത് ഐ ലീഗുകൾ, ഇന്റർ സ്കൂൾ ടൂർണമെന്റുകൾ, കെ എഫ് എ അക്കാദമി ലീഗ് തുടങ്ങിയവയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്; 9645352016, 9846761271