ഖാലിദ് ജമീലിന്റെ കീഴിൽ ബഗാന് വിജയ തുടക്കം

മോഹൻ ബഗാന്റെ പരിശീലകനായി ചുമതലയേറ്റ ഖാലിദ് ജമീലിന് വിജയ തുടക്കം. ഇന്ന് ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിനെ ആയിരുന്നു ബഗാൻ നേരിട്ടത്. മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിക്കാൻ മോഹൻ ബഗാനായി. 30ആം മിനുട്ടിൽ ഒരു പെനാൾട്ടി ബഗാന് മുന്നിൽ എത്താൻ അവസരം നൽകിയത്. പെനാൾട്ടി എടുത്ത എൽ ഹുസൈനി ലക്ഷ്യം തെറ്റിക്കാതെ പന്ത് വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ സോണി നോർദെയുടെ പാസിൽ നിന്ന് ഡിക ബഗാന്റെ രണ്ടാം ഗോളും നേടി. നോർദെ കളിയിൽ ഉടനീളം മികച്ചു നിന്നു. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതോടെ ബഗാന്റെ മുൻ പരിശീലകൻ ശങ്കർലാൽ സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ആണ് ഖാലിദ് ജമീൽ ബഗാന്റെ ചുമതലയേറ്റെടുത്തത്. വിജയം കൊണ്ട് തുടങ്ങാൻ ആയി എങ്കിലും ഇനിയും ഒരുപാട് മെച്ചപ്പെട്ടാം മാത്രമെ ബഗാന് സീസണിൽ കിരീട പ്രതീക്ഷയിൽ എത്താൻ ആകു.

12 മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ബഗാൻ ഇപ്പോൾ ഉള്ളത്.

Previous articleനായകന്‍ വാര്‍ണറെ വെല്ലും പ്രകടനവുമായി ടീമിനെ വിജയിപ്പിച്ച് നിക്കോളസ് പൂരന്‍
Next articleഎറിഞ്ഞ് പിടിച്ച് സിജോമോന്‍ ജോസഫ്, എന്നിട്ടും മുന്നൂറിനടുത്ത് ലീഡുമായി ഹിമാച്ചല്‍