7 തുടർജയങ്ങൾക്ക് ശേഷം മോഹൻ ബഗാന് ഒരു സമനില

ഐലീഗിൽ മോഹൻ ബഗാന്റെ തുടർവിജയങ്ങൾക്ക് അവസാനം. ഇന്ന് ചെന്നൈ സിറ്റിയെ നേരിട്ട മോഹൻ ബഗാൻ കോയമ്പത്തൂരിൽ സമനില വഴങ്ങി. തുടർച്ചയായ ഏഴു വിജയങ്ങൾക്ക് ശേഷമാണ് മോഹൻ ബഗാൻ സമനില വഴങ്ങുന്നത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ എത്തിയിരുന്നു എങ്കിലും അവസാനം 1-1ന്റെ സമനില വഴങ്ങുകയായിരുന്നു മോഹൻ ബഗാൻ.

മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷം ദിവാരയിലൂടെ ആണ് ബഗാൻ ലീഡ് എടുത്തത്. തുടർച്ചയായ എട്ടാം മത്സരത്തിൽ ആണ് താരം ഗോളടിക്കുന്നത്. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ കറ്റ്സുമി യുസ ആണ് ചെന്നൈക്ക് വേണ്ടി സമനില ഗോൾ നേടിയത്. മോഹൻ ബഗാൻ ഈ സമനിലയോടെ 36 പോയന്റിൽ എത്തി. ഇനി അഞ്ചു മത്സരങ്ങളിൽ നിന്ന് നാലു പോയന്റ് നേടിയാൽ ബഗാന് ലീഗ് ചാമ്പ്യന്മാരാകാം.