ലജോങ്ങിന് സീസണിലെ അഞ്ചാം പരാജയം

- Advertisement -

ഷില്ലോങ്ങ് ലജോങ്ങിന്റെ ഈ സീസണിലെ കഷ്ടകാലം തുടരുകയാണ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നെറോക എഫ് സിയാണ് ലജോങ്ങിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നെരോകയുടെ വിജയം. നേരോകയുടെ വിജയത്തിൽ ഇന്ന് പ്രധാന പങ്ക് ചിഡിക്കായിരുന്നു‌. ഒരു ഗോളും ഒപ്പം രണ്ടാം ഗോളിൽ പ്രധാന പങ്കും ചിഡിക്ക് ഉണ്ടായിരുന്നു.

ആദ്യ പകുതിയിൽ മീതെയുടെ ക്രോസിൽ നിന്ന് ഒരു സുന്ദര ഹെഡറിലൂടെ ചിഡി നെറോകയ്ക്ക് ലീഡ് നൽകി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ചൊരു ടീം ഗോളികൂടെ ലജോങ് ഒപ്പമെത്തി. ബുവാമായിരുന്നു ലജോങ്ങിന്റെ ഗോൾ നേടിയത്. കളിയുടെ 83ആം മിനുട്ടിൽ ചിഡിയും സുഭാഷ് സിംഗും ഒരുമിച്ച് നടത്തിയ ഒരു നീക്കമാണ് വിജയ ഗോളിൽ കലാശിച്ചത്. സുഭാഷ് ആണ് ലജോങ്ങ് വലയിൽ പന്ത് എത്തിച്ചത്.

ലജോങ്ങിന്റെ സീസണിലെ അഞ്ചാം പരാജയമാണിത്. ആകെ ഏഴു മത്സരങ്ങളെ കഴിഞ്ഞിട്ടുള്ളൂ. ഇന്നത്തെ വിജയത്തോടെ എട്ടു പോയന്റുനായി നെറോക അഞ്ചാം സ്ഥാനത്ത് എത്തി.

Advertisement